പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത: ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

വൻ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. വയനാടിനെ സേഫ് ആൻഡ് അൺസേഫ് ഏരിയായി തരംതിരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന്…

വൻ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. വയനാടിനെ സേഫ് ആൻഡ് അൺസേഫ് ഏരിയായി തരംതിരിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. പുഞ്ചിരിമട്ടത്ത് നദിയോട് ചേർന്ന് വീടുകൾ ഇരിക്കുന്ന ഭാഗം ആപൽക്കരമായ സാഹചര്യമാണ്.

പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ പരിശോധന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. 8 കിലോമീറ്റർ ദൂരത്തിൽ ദുരന്തമുണ്ടാകാൻ കാരണം ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ ഡാം പോലുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു. ആരംഗ സംഘമാണ് ദുരന്തമേഖല പരിശോധിച്ചത്, ഒരുമിച്ചിരുന്ന് ചർച്ചക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കും.

Leave a Reply