കാഫിർ പോസ്റ്റ്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ്, മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കുന്നു, യുഡിഎഫ് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും: വിഡി സതീശൻ

പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ ആരെന്ന എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലന്ന് വിമർശിച്ച് വിഡി സതീശൻ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും…

പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്‌ക്രീൻ ഷോട്ടിനു പിന്നിൽ ആരെന്ന എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലന്ന് വിമർശിച്ച് വിഡി സതീശൻ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.

കാസിം പങ്കുവെച്ച പോസ്റ്റ് എന്ന രീതിയിലായിരുന്നു സ്‌ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നത്.ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. മുഖ്യമന്ത്രി ക്രിമിനലുകളെ സംരക്ഷിക്കാൻ ശ്രെമിക്കുകയാണ്. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താൽ വിവരം കിട്ടും. ആദ്യഘട്ടമെന്ന നിലയില്‍ അടുത്ത തിങ്കളാഴ്ച ആര്‍ എം പിയും യുഡ‍ിഎഫും വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply