ജമ്മു കശ്മീർ, ഹരിയാണ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കമ്മീഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്.
ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായിട്ടാകും വോട്ടെടുപ്പ്. ആദ്യഘട്ടം സെപ്‍റ്റംബർ 18-നും രണ്ടാഘട്ടം സെപ്‍റ്റംബർ 25-നും മൂന്നാം ഘട്ടം ഒന്നിനും നടക്കും. ജമ്മുകശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.11,838 പോളിങ്ങ് സ്റ്റേഷനുകൾ സജ്ജമാക്കും.
ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് തന്നെയായിരിക്കും ഹരിയാനയിലെയും വോട്ടെണ്ണല്‍ നടക്കുക.



