25 വർഷങ്ങൾക്ക് ശേഷം ഗാസയിൽ പോളിയോ ബാധ

25 വർഷത്തിന്‌ ശേഷം ആദ്യമായാണ്‌ ഗാസയിൽ പോളിയോ സ്ഥിരീകരിക്കുന്നത്‌. പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം ആണ് അറിയിച്ചത്‌. ജൂലൈയിൽ ഗാസയിലെ പലയിടങ്ങളിൽ നിന്ന്‌ ശേഖരിച്ച മലിനജലത്തിൽ ടൈപ്പ്‌ ടു പോളിയോ വൈറസിന്റെ സാന്നിധ്യം…

25 വർഷത്തിന്‌ ശേഷം ആദ്യമായാണ്‌ ഗാസയിൽ പോളിയോ സ്ഥിരീകരിക്കുന്നത്‌. പോളിയോ സ്ഥിരീകരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം ആണ് അറിയിച്ചത്‌. ജൂലൈയിൽ ഗാസയിലെ പലയിടങ്ങളിൽ നിന്ന്‌ ശേഖരിച്ച മലിനജലത്തിൽ ടൈപ്പ്‌ ടു പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

മരുന്നുകളും ശുചിത്വ പരിപാലന ഉൽപ്പന്നങ്ങളും കിട്ടാനില്ലാത്തതും മലിനജലവും മൃതദേഹങ്ങളും നിറഞ്ഞ തെരുവുകളും അപകട സാധ്യത വർധിപ്പിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മേഖലയിൽ അടിയന്തരമായി പോളിയോ ക്യാമ്പയിൻ നടത്തണമെന്നും അതിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്‌ ആവശ്യപ്പെട്ടിരുന്നു. തുള്ളിമരുന്ന് നല്‍കുന്നതിനായി ഏഴുദിവസത്തെ അടിയന്തരവെടിനിര്‍ത്തല്‍ വേണമെന്ന് യൂണിസെഫും ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു. 6.4 ലക്ഷം കുട്ടികൾക്ക്‌ രണ്ട്‌ ഡോസായി വാക്‌സിൻ നൽകാനാണ്‌ സംഘടനകളുടെ ശ്രമം. ഇതിനായി 16 ലക്ഷം ഡോസ്‌ വാക്‌സിൻ ഗാസയിലെത്തിക്കാൻ യുഎൻ ശ്രമിക്കുന്നുണ്ട്‌. 2700 ആരോഗ്യ പ്രവർത്തകരെ 78 ടീമുകളായി തിരിച്ച്‌ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ്‌ സംഘടനകൾ പദ്ധതിയിടുന്നത്‌.

Leave a Reply