കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനംചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാത്ത യോദ്ധാവ് ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് ഫോര്‍ട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം. ഛത്രപതി ശിവജി പ്രതിമയുടെ…

കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാത്ത യോദ്ധാവ് ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. സിന്ധുദുര്‍ഗിലെ രാജ്‌കോട്ട് ഫോര്‍ട്ടില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഛത്രപതി ശിവജി പ്രതിമയുടെ നിർമ്മാണ ടെൻഡറിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. പ്രതിമയുടെ നിര്‍മാണത്തില്‍ സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധചെലുത്തിയതെന്നും എന്‍.സി.പി (ശരദ് പവാര്‍) സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞു.

Leave a Reply