സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷണം നടത്തുക വനിതാ ഉദ്യോഗസ്ഥർ മറ്റു കാര്യങ്ങളിൽ സഹായിക്കുക മാത്രമാണ് പുരുഷ ഉദ്യോഗസ്ഥരുടെ ചുമതല. ജി.ജി.സ്പർജൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 4 വനിതാ ഉദ്യോഗസ്ഥരാണുള്ളത്.
ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി. പൂങ്കുഴലി, പോലീസ് അക്കാദമി അസി.ഡയറക്ടർ ഐശ്വര്യ ഡോംഗ്രെ എന്നിവരാണ് സംഘത്തിലെ വനിതകൾ.
സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.



