സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിലവസത്തേയ്കക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദം അതിതീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തിൽ…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ പ്രഖ്യാപിച്ചു. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിലവസത്തേയ്കക് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദം അതിതീവ്രതയിലേയ്ക്ക് കടന്നതോടെ ഗുജറാത്തിൽ വ്യാപക മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുകയാണ്.

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Leave a Reply