മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ, കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമെന്ന് ബിനോയ് വിശ്വം

ലൈംഗികാരോപണക്കേസിൽ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ആനിരാജ പറഞ്ഞു. എന്നാൽ ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

ലൈംഗികാരോപണക്കേസിൽ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന് ആനിരാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജിവച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും ആനിരാജ പറഞ്ഞു. എന്നാൽ ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.

കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. എതിരെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. സിപിഐയെയും സിപിഎമ്മിനെയും തമ്മിൽ തെറ്റിക്കാൻ നോക്കണ്ട. തർക്കം എന്ന വ്യാമോഹം ആർക്കും വേണ്ട. മുകേഷ് മാറിനിൽക്കണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതതിന് പിന്നാലെയാണ് പ്രതികരണം.

ഇടതുസർക്കാർ സ്ത്രീകളുടെ ഭാഗത്താണെന്ന് സി.പി.ഐക്ക് ഉറപ്പുണ്ടെന്ന് ബിനോയ് വിശ്വം വ്യാഴാഴ്ച പറഞ്ഞിരുന്നു.

Leave a Reply