ഫെഫ്കയുടെ യോഗങ്ങൾ ഇന്നു മുതൽ, മൂന്ന് ദിവസങ്ങളിലായി യോഗം ചേരും

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും. 21 യൂണിയനുകളുടെ യോഗങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ആകും ചേരുക. ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ യോഗം വിശദമായി ചർച്ച ചെയ്യും. പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണ്…

സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗങ്ങൾ ഇന്നുമുതൽ ആരംഭിക്കും. 21 യൂണിയനുകളുടെ യോഗങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ആകും ചേരുക. ഹേമ കമ്മറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ യോഗം വിശദമായി ചർച്ച ചെയ്യും. പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണ് പ്രധാന ലക്ഷ്യം.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിലപാട് എടുക്കുന്നതിലും തുടർനടപടികൾ സ്വീകരിക്കുന്നതിലും ഫെഫ്ക പരാജയപ്പെട്ടെന്ന് ആരോപിച്ച് ആഷിക് അബു രാജിവെച്ചിരുന്നു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ ആരോപങ്ങളിൽ മോഹൻലാൽ ഇന്ന് ആദ്യമായി പ്രതികരിച്ചേക്കും. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് 12മണിക്ക് നടക്കുന്ന കേരള ക്രിക്ക്റ്റ് ലീഗ് പരിപാടിക്ക് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും എന്നാണ് കെസിഎ അറിയിപ്പ്.

Leave a Reply