ഗവർണ്ണർ സ്ഥാനത്തേക്ക് ഇനിയും അഞ്ചുവർഷം ആരിഫ് മുഹമ്മദ് ഖാൻ തുടരട്ടെ ; തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഗവർണ്ണർ സ്ഥാനത്തേക്ക് ഇനിയും അഞ്ചുവർഷം ആരിഫ് മുഹമ്മദ് ഖാൻ തുടരട്ടെ എന്ന് മുൻ ആഭ്യന്തര മന്ത്രിയും, കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ…

ഗവർണ്ണർ സ്ഥാനത്തേക്ക് ഇനിയും അഞ്ചുവർഷം ആരിഫ് മുഹമ്മദ് ഖാൻ തുടരട്ടെ എന്ന് മുൻ ആഭ്യന്തര മന്ത്രിയും, കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സൂര്യകാലടി മനയിലെ വിനായകചതുര്‍ഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കും. ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും പിന്നൊരു വിഷമത്തിലും പോയിപെട്ടിട്ടില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്. അഞ്ചുകൊല്ലം അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്, ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് ഞാൻ. അതിൽ ചിലർക്ക് ശരി ഉണ്ടാകും ചിലർക്ക് തെറ്റുണ്ടാകും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply