ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ് സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ലൈംഗിക അതിക്രമങ്ങളില്‍ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം. . ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി.
ഇത്തരം അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആദ്യം പരാതി നല്‍കേണ്ടത് സംഘടനയ്‌ക്കാണെന്നും. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമിതി അറിയിച്ചു. അതിനിടെ ലൈംഗികാതിക്രമ പരാതികളുണ്ടെങ്കിൽ അത് മാദ്ധ്യമങ്ങളെ അറിയിക്കരുതെന്ന തമിഴിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് നടികര്‍ സംഘത്തിന്റെ നിര്‍ദേശം വൻ വിവാദമായിരുന്നു.



