എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കൂറുമാറിയ എം.എല്‍.എമാര്‍ക്ക് പെന്ഷന് നല്‍കരുതെന്ന് ആവശ്യപ്പെട്ടുക്കൊണ്ടുള്ള ബില്ല് കഴിഞ്ഞദിവസമാണ് സഭയിലെത്തിയത്. ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ 2024′ എന്ന പേരിലുള്ള ബില്ല്, മുഖ്യമന്ത്രി സുഖ്വിന്ദര് സിങ് സുഖു ആണ് സഭയില്‍ അവതരിപ്പിച്ചത്.
കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്ഷന് അര്‍ഹതയുണ്ടായിരിക്കില്ല. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യനാക്കപ്പെട്ടാല്‍, നിയമപ്രകാരം ആ വ്യക്തിക്ക് പെന്ഷന് അര്‍ഹതയില്ലെന്ന് കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിച്ച് ബില്ലില്‍ പറയുന്നു.



