സംവിധായകന് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്കിയ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കിയെന്നാണു യുവാവിന്റെ ആരോപണം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി.
അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.’ ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രഞ്ജിത്തുമായി യുവാവ് പരിചയത്തിലാകുന്നത്. ഹോട്ടലിലെത്തിയപ്പോൾ രഞ്ജിത് മദ്യം കുടിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നും, വിവസ്ത്രനാക്കിയ ശേഷം ഇയാളുടെ നഗ്ന ദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു.



