കാഫിർ സ്ക്രീൻഷോട്ട് വിവാദം; കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം

കാഫിർ സ്ക്രീൻഷോട്ട് വിവാദം കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം. വടകര മണ്ഡലത്തിൽ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജിയിലെ…

കാഫിർ സ്ക്രീൻഷോട്ട് വിവാദം കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിര്‍ദേശം. വടകര മണ്ഡലത്തിൽ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ശരിയായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീൻ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. സി.പി.എം. നേതാവ് നൽകിയ പരാതിയിൽ മുഹമ്മദ് കാസിം പ്രതിയാണ്. കാസിമിനെ പ്രതിയാക്കിയതിനെതിരേ ലീഗ് പ്രവർത്തകനായ ഇസ്മയിൽ നൽകിയ പരാതി പ്രകാരമാണ് രണ്ടാമത്തെ കേസ്. ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയതെന്നും തുടക്കം എവിടുന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിലപാട്.

കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, പൊലീസിന്‍റെ തുടർ നീക്കങ്ങള്‍ ശരിയായ ദിശയില്‍ ആകണമെന്നും, കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Leave a Reply