അഞ്ചാം ദിവസവും കുടിവെള്ളത്തിനായി നെട്ടോട്ടമോടി തലസ്ഥാനം, പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു.
ഇന്ന് പുലർച്ചെ കുടിവെള്ളം ലഭ്യമാക്കുമെന്ന് അറിയിച്ചെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ഇനിയും എത്തിയിട്ടില്ല. ആറ്റുകാൽ അയിരാണിമുട്ടം എന്നി സ്ഥലങ്ങളിൽ വെള്ളമെത്തി പമ്പിങ് തുടങ്ങി. വട്ടിയൂർക്കാവ്, നെട്ടയം, മുടവുൻമുഗൾ, പിടിപി നഗർ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ചാം ദിവസവും വെള്ളം എത്തിയിട്ടില്ല.
44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. വിഷയത്തില്‍ കെഎസ്‌യു ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി.



