ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: ആം ആദ്മി പാർട്ടി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. സാധൌര, താനേസർ, ഇന്ദ്രി, രതിയ, ആദംപൂർ, ബർവാല, ബാവൽ, ഫരീദാബാദ്, തിഗാവ് എന്നിവയുൾപ്പെടെ ഒൻപത് സീറ്റുകളിൽ രാഷ്ട്രീയ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ…

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി. സാധൌര, താനേസർ, ഇന്ദ്രി, രതിയ, ആദംപൂർ, ബർവാല, ബാവൽ, ഫരീദാബാദ്, തിഗാവ് എന്നിവയുൾപ്പെടെ ഒൻപത് സീറ്റുകളിൽ രാഷ്ട്രീയ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ കൂടി പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി ഒക്ടോബർ 5 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ 90 സീറ്റുകളിൽ 29 എണ്ണത്തിന്റെ പേരുകൾ പ്രഖ്യാപിച്ചു.

ആദ്യഘട്ടത്തിൽ 20 സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിൽ 41 സ്ഥാനാർത്ഥികളെ കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന.

Leave a Reply