ട്രെയിനുകളിൽ 75 ലക്ഷം എഐ-പവർ സിസിടിവി ക്യാമറകൾ സ്ഥാപിക്കും; ഇന്ത്യൻ റെയിൽവേ മന്ത്രി

തുടർച്ചയായ ട്രെയിൻ അപകടങ്ങൾക്കിടയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം വലിയ തീരുമാനമെടുത്തതായും റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യൻ റെയിൽവേ ഇപ്പോൾ ട്രെയിനുകളിൽ 75…

തുടർച്ചയായ ട്രെയിൻ അപകടങ്ങൾക്കിടയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം വലിയ തീരുമാനമെടുത്തതായും റെയിൽവേ ട്രാക്കുകളുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യൻ റെയിൽവേ ഇപ്പോൾ ട്രെയിനുകളിൽ 75 ലക്ഷം സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോച്ചിന് പുറമെ ലോക്കോമോട്ടീവ് എഞ്ചിനിൽ ലോക്കോ പൈലറ്റിനെ അറിയിക്കാൻ ക്യാമറകളും സ്ഥാപിക്കും.

ലോക്കോമോട്ടീവുകളിൽ സ്ഥാപിക്കേണ്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സജ്ജീകരിച്ച സിസിടിവി ക്യാമറകളുടെ ഒരു ശ്രേണിക്ക് അന്തിമരൂപം നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനിൻ്റെ എഞ്ചിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻഭാഗങ്ങളിലും പിൻഭാഗങ്ങളിലും ഇരുവശങ്ങളിലും ക്യാമറകൾ സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായുളള ടെൻഡർ മൂന്നുമാസത്തിനുള്ളിൽ ക്ഷണിക്കുമെന്നും എല്ലാ തീവണ്ടികളിലും ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ട്രാക്കുകളിൽ ജാഗ്രത വർദ്ധിപ്പിക്കണമെന്ന നിർദേശം എല്ലാവർക്കും നൽകിയിട്ടുണ്ടെന്ന് റെയിൽവേമന്ത്രി പറഞ്ഞു. സമീപകാലത്തുണ്ടായ ‍ട്രെയിൻ അപകടങ്ങളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply