എം എൽ എ പി വി അൻവർ വീണ്ടും തിരുവനന്തപുരത്ത്; എം എൽ എ യുടെ ഇന്നത്തെ വരവിൽ പി ശശിയുടെ പേര് ഉൾപെടുത്തുമോ? 

എ ഡി ജി പി ക്കും , പി ശശിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച ഭരണ പക്ഷ എം എൽ എ പി വി അൻവർ വീണ്ടും തിരുവനന്തപുത്ത്, എ ഡി ജി പി…

എ ഡി ജി പി ക്കും , പി ശശിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച ഭരണ പക്ഷ എം എൽ എ പി വി അൻവർ വീണ്ടും തിരുവനന്തപുത്ത്, എ ഡി ജി പി വിഷയത്തിൽ  എം എൽ എ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ കണ്ടേക്കുമെന്നാണു സൂചന. ഇന്നത്തെ എം എൽ എ യുടെ  വരവില്‍ പി.ശശിയുടെ പേര് ഉള്‍പ്പെടുത്തി പരാതി കൊടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനു൦ സാധ്യത,

പാർട്ടിക്കും, മുഖ്യമന്ത്രിക്കും കൊടുത്ത എം എൽ എ യുടെ പരാതിയിൽ പി ശശിയുടെ പേര് ഉണ്ടായിരുന്നില്ല.ഈ കാര്യം പാർട്ടി സ്ക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതിന് ശേഷമാണ് അൻവർ ഇതും സ്ഥിതീകരിച്ചത്.അപ്പോൾ അൻവറിന്റെ ഇന്നത്തെ തിരുവനന്തപുരം സന്ദർശനത്തിൽ പി ശശിയുടെ പേരും കൂടി ഉൾപെടുത്തുമോ  എന്നാണ് ചോദ്യവും ഉയരുന്നത്.

മലപ്പുറം പൊലീസില്‍ കൂട്ട സ്ഥാനചലനം നടപ്പാക്കിയെങ്കിലും താന്‍ പ്രധാനമായും ആരോപണം ഉന്നയിച്ച എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റാഞ്ഞതിൽ പി വി അൻവറിനെ നല്ല അമർഷം ഉണ്ടായിരുന്നു. നീതി കിട്ടിയില്ലെങ്കില്‍ അതു കിട്ടുംവരെ പോരാടുമെന്നും അതിന് ഇനി ദിവസക്കണക്കൊക്കെ റെക്കോര്‍ഡ് ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല എന്നും അന്‍വര്‍ സോഷ്യൽ മീഡിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply