wcc അംഗങ്ങളെ തൊഴിലിടത്തിൽ നിന്നും മാറ്റിയിട്ടുണ്ട് എന്നുള്ള ആരോപണങ്ങൾ സിനിമ മേഖലയിൽ ഉയർന്നു വന്നിട്ടുള്ള കാര്യമാണ്,എന്നാൽ ഇതിനെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ, ഒരു സിനിമക്ക് വേണ്ടി പാർവതി തിരുവോതിനെ സമീപിച്ചിരുന്നു എന്നാൽ ശമ്പള പ്രശ്നവും കഥയുടെ പേരിലും സിനിമ നിരസിക്കുകയും ചെയ്യ്തു. w c c രൂപീകരിക്കുന്നതിന് മുൻപും അതിനുശേഷവും നടി പാർവ്വതി തിരുവോത്ത് അഭിനയിച്ച ചിത്രങ്ങളുടെ കണക്കുകളടക്കം പുറത്തുവിട്ടുകൊണ്ടാണ് ഉണ്ണികൃഷ്ണൻ പ്രതികരണം നടത്തിയത്.
ഡബ്ല്യുസിസി അംഗങ്ങളെ തൊഴിലിൽ നിന്നും മാറ്റിനിര്ത്തുന്നു എന്ന ആരോപണം ഞങ്ങൾ പരിശോധിച്ചു, കരിയർ ആരംഭിച്ചത് മുതൽ ഈ സംഘടന നിലവിൽ വരുന്നതുവരെ പാർവതി 11 സിനിമകളിൽ അഭിനയിച്ചു. ഞങ്ങളുടെ കൂടെയുള്ള പല ആളുകളും സിനിമക്ക് വേണ്ടി പാർവതിയുടെ അടുത്ത സമീപിച്ചിരുന്നു, എന്നാലവർ ശമ്പളത്തിന്റെയും, കഥയുടെയും പേരിൽ സിനിമ നിരസിച്ചു.
പാർവതിയുമായുള്ള ഒരുപാട് പ്രോജക്ടുകൾ നടക്കാതെ പോയിട്ടുണ്ട്. അതിന്റെ എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഡയറക്ടേഴ്സ് യൂണിയനിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് സംവിധായകൻ സജിൻ ബാബു. അദ്ദേഹത്തിന്റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയിലെ നായിക റിമാ കല്ലിങ്കലാണ്. ഡബ്ല്യുസിസി അംഗങ്ങളെ മാറ്റി നിർത്തണമെന്ന നിലപാട് ഫെഫ്കയ്‌ക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇതൊക്കെ നടക്കുമായിരുന്നു ബി ഉണ്ണികൃഷ്ണൻ ആരോപിച്ചു



