നാലാം ക്വാഡ് ഉച്ചകോടി  നിർണ്ണായകം;  പ്രധാന ചർച്ച ഇൻഡോ- പസഫിക്ക് മേഖലയിലെ സുരക്ഷ

ഈ തവണയുള്ള ക്വാഡ്  ഉച്ചകോടി അമേരിക്കയിലെ ഡെലവെയറിൽ നടക്കും. ഈ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍…

ഈ തവണയുള്ള ക്വാഡ്  ഉച്ചകോടി അമേരിക്കയിലെ ഡെലവെയറിൽ നടക്കും. ഈ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ഈ മാസം 21  നാണ്  ഉച്ചകോടി നടക്കുക.

ഈ ഉച്ചകോടിയിലെ പ്രധാന ചർച്ച  ഇന്‍ഡോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക സഹകരണവും .കൂടാതെ  ക്വാഡ് രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രം ശക്തിപ്പെടുത്തല്‍, ആരോഗ്യ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. എന്നാൽ അടുത്ത  ക്വാഡ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ആയിരുന്നു തീരുമാനിച്ചത്.

എന്നാൽ 2024 ജനുവരിയില്‍ നിശ്ചയിച്ചിരുന്ന യോഗം ജോ ബൈഡന്റെ ക്യാമ്പയിന്‍ തിരക്കുകളും,  ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെയെല്ലാം .പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആയിരിക്കും ആതിഥേയത്വം വഹിക്കുന്നത് എന്നാണ് സൂചന. ഈ ഉച്ചകോടി ബൈഡൻ്റെയും കിഷിദയുടെയും അവസാന ക്വാഡ് കൂടിക്കാഴ്ചയായിരിക്കും. കാരണം, ഇവരിൽ ഒരു നേതാവും അവരവരുടെ രാജ്യങ്ങളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. അടുത്ത യുഎസ് പ്രസിഡൻ്റ് ആരായിരിക്കും എന്നറിയാനായി ലോകരാജ്യങ്ങൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply