ലബനനെ നടുക്കിക്കൊണ്ട് വിവിധയിടങ്ങളിൽ സ്ഫോടന പരമ്പര. ഹിസ്ബുല്ല സംഘാംഗങ്ങൾ ഉപയോഗിക്കുന്ന പേജ്റുകൾ ഒരേ സമയം പലയിടങ്ങളിൽ പൊട്ടിത്തെറിച്ചു. അതിൽ 11 പേര് കൊല്ലപ്പെടുകയും 4000 പേർക്ക് പരുക്ക് ഉണ്ടാകുകയും, അതിൽ നാന്നൂറ് പേരുടെ നില അതീവ ഗുരുതരവുമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലബനനിലെ ഇറാന് സ്ഥാനപതിക്കും ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരുക്കേറ്റു. ഈ ആസൂത്രിത ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം.
ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലാ ഒരു മാധ്യമസംഘമത്തിൽ പറഞ്ഞു. എന്നാൽ പേജറു കള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുവാണെന്നാണ് ഇസ്രേയൽ സൈന്യം വെളിപ്പെടുത്തുന്നത്.



