നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികൾക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; ഇനിയും  നാലന്വേഷണ സംഘം 

നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികൾക്കുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഇനിയും അന്വേഷണം നാലംഗ സംഘം ഭാഗമായി. സി സി ടി വി  ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. മൂന്നു ദിവസം മുൻപ് ഈ…

നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ പെൺകുട്ടികൾക്കുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഇനിയും അന്വേഷണം നാലംഗ സംഘം ഭാഗമായി. സി സി ടി വി  ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. മൂന്നു ദിവസം മുൻപ് ഈ കുട്ടികളെ കാണാതായിരുന്നു, എന്നാൽ പിന്നീട് കണ്ടെത്തി സഖി സെന്ററിൽ ഏൽപ്പിക്കുവായിരുന്നു. നിർഭയ കേന്ദ്രത്തിൽ നിന്നും 3 പെൺകുട്ടികളെയാണ് കാണാതായിരുന്നത്. കുട്ടികൾ എവിടെ പോയിട്ടുണ്ടെന്നത് വ്യക്തമായിട്ടുണ്ടെന്ന് പാലക്കാട് എസ് പി ആർ. ആനന്ദ് അറിയിച്ചു.

അതേസമയം പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്താൻ പരിശോധന നടക്കുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കുട്ടികൾ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് നിർഭയ കേന്ദ്രത്തിൽ നിന്നുംഈ  3 പെൺകുട്ടികളെ കാണാതാകുന്നത്. ഇവരിൽ 2 പേർക്ക് 17 വയസും ഒരാൾക്ക് 14 വയസുമാണ് പ്രായം. ഒരാൾ പോക്സോ അതിജീവിതയുമാണ്. അവിടുള്ള  സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും പുറത്ത് ചാടുകയായിരുന്നു.

 

Leave a Reply