പുതിയ സിനിമാ കൂട്ടായ്മയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ടെ ഉള്ളൂ, സംശയങ്ങൾ എല്ലാം പരിഹരിക്കു൦ സംവിധായകൻ പറയുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല,
ആഷിഖ് അബുവും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കാനാണ് തീരുമാനം. ആദ്യം നിര്‍മാതാക്കളുടെ സംഘടയും ശേഷം എല്ലാ മേഖലയിലും ഉള്ളവരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംഘടനയുടെ ആദ്യഘട്ടത്തില്‍ പങ്കാളികളായവരാണ് ലിജോ ജോസും ബിനീഷും. പക്ഷേ ഔദ്യോഗിക രൂപത്തിലേക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല.
അതിന്‍റെ ഒരു ആശയക്കുഴപ്പം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു. അതേസമയം. തുടക്കത്തില്‍ തന്നെ പുതിയ സംഘടനയ്ക്ക് അകത്ത് എതിര്‍പ്പ് ഉയരുന്നത് മറ്റ് സംഘടനകള്‍ക്ക് മെച്ചമായി ഭവിക്കുമെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെയാണ് പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ നിലവില്‍ താന്‍ ഭാഗമല്ലെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയത്.
അതേസമയം പ്രോഗ്രസീവ് ഫിലിം മേക്കേഴ്‍സെന്നാണ് പുതിയ സിനിമാ താരങ്ങളുടെ സംഘടനയ്ക്ക് നൽകിയിരിക്കുന്ന പേര്, ആഷിഖ് അബു, അഞ്‍ജലി മേനോൻ, റിമ കല്ലിങ്കര്‍, രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്



