കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയ്ക്കെതിരായ ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതിയെ തമിഴ്നാടുമായി ബന്ധപ്പെടുത്തി ബംഗളൂരുവിലെ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയെ തുടർന്ന് പാർലമെൻ്റ് അംഗം ശോഭ കരന്ദ്ലാജെയ്ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ജഡ്ജി കേസ് റദ്ദാക്കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 123(3),123(3എ), 125 വകുപ്പുകൾ പ്രകാരം കോട്ടൻപേട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നടപടികൾ ആണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ജഡ്ജി റദ്ദാക്കിയത്.



