തന്നെ അപകീർത്തിപ്പെടുത്തുന്നു, പോലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ 

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചു  നടി റിമ കല്ലിങ്കൽ പോലീസിൽ പരാതി നൽകി. തന്നെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു ഇങ്ങനെയല്ലാം തന്നെ ആരോപിക്കുന്നു  എന്ന്   ആരോപിച്ചാണ്…

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ചു  നടി റിമ കല്ലിങ്കൽ പോലീസിൽ പരാതി നൽകി. തന്നെ വ്യക്തിഹത്യ ചെയ്യുന്നു, സല്‍പ്പേരിനെ ബാധിക്കുന്ന രീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു ഇങ്ങനെയല്ലാം തന്നെ ആരോപിക്കുന്നു  എന്ന്   ആരോപിച്ചാണ് നടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. നടി ഇ മെയിലിലൂടെ ആണ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

മുൻപ് നടിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഗായിക സുചിത്രയ്‌ക്കെതിരെയും റിമ കേസ് നല്‍കിയിട്ടുണ്ട്. മാനനഷ്ടത്തിനാണ് കേസ് നല്‍കിയത്.ഗായിക സുചിത്ര നടിയെ കുറിച്ച് പറഞ്ഞത് പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകുകയാണ്. സ്ത്രീകളും പുരുഷന്മാരും ഈ പാര്‍ട്ടികളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. പാര്‍ട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വസ്തുക്കളാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്നൊക്കെയാണ്.,

കൂടാതെ  ലഹരി ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഒരുപാട് പാവം പെണ്‍കുട്ടികള്‍ക്ക് ലഹരി ആദ്യം നല്‍കിയത് റിമ കല്ലിങ്കലാണ്. റിമയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.
എന്നാൽ സുചിത്രയുടെ ഈ ആരോപണത്തിലും നടി റിമ കല്ലിങ്കൽ പരാതി നൽകിയിരുന്നു, റിമയുടെ ഭർത്താവ് ആഷിഖ് അബുവിനേയും ഉൾപെടുത്തിയായിരുന്നു സുചിത്രയുടെ ആരോപണം,

Leave a Reply