മൈനാഗപ്പള്ളി സ്കൂട്ടർ യാത്രക്കാരിയെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ അജ്മലിനെതിരെ മൊഴി നൽകി ശ്രീക്കുട്ടി, യാത്രക്കാരി കുഞ്ഞുമോളുടെ ദേഹത്തൂടെ കാർ കയറ്റി ഇറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല , രക്ഷപെടാൻ വേണ്ടി അജ്മൽ തനിക്കെതിരെ ആരോപണം ഉയർത്തുകയാണ് എന്നാണ് ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്. അജ്മൽ ആറുമാസത്തോളം തന്റെ കൈയിൽ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ശ്രീക്കുട്ടി മൊഴിനൽകി.
തന്റെ കയ്യിൽനിന്ന് വാങ്ങിയ സ്വർണം തിരികെ ലഭിക്കാനാണ് താൻ അജ്മലിന്റെ ഒപ്പം നിന്നത്. ഈ അജ്മലിന് എട്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ ഓണാഘോഷം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടുപോയത്. ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും ശ്രീകുട്ടി മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ശ്രീക്കുട്ടിയുടെ ഈ മൊഴി പോലീസ് പൂർണ്ണമായി വിസ്വാസിച്ചിട്ടില്ല, കാരണം അപകടമുണ്ടായതിന്റെ തലേദിവസം ഇരുവരും ഹോട്ടലിൽ താമസിക്കുകയും അവിടെ നിന്നും നടത്തിയ പരിശോധനയിൽ സിന്തറ്റിക് ഡ്രഗ്സ് അടക്കം കണ്ടെടുക്കുകയും ചെയ്യ്തിരുന്നു



