അന്നയുടെ കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി, ഒരച്ഛനെന്ന നിലയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കും

അന്നയുടെ കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി. ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്‍റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം…

അന്നയുടെ കുടുംബവുമായി സംസാരിച്ച് സുരേഷ് ഗോപി. ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്‍റില്‍ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയില്‍ ഈ വിഷയം പാർലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ ചൂഷണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര കമ്പനിയായ ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബലിന്റെ അനുബന്ധ സ്ഥാപനമായ എസ്സാർ ബാറ്റ്‌ലിബോയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു കോച്ചി കുങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ. കഴിഞ്ഞ ദിവസം ജോലി സമ്മർദ്ദത്തെ തുടർന്നാണ് അന്ന മരണപ്പെട്ടത്. കമ്പനിയിലെ തൊഴിൽ ചൂഷണവും അമിത ജോലിയുമാണ് മരണകാരണമെന്ന് കുടുംബം ആരോപണമുന്നയിക്കുകയും അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ഇതു സംബന്ധിച്ച് കമ്പനി മേധാവിക്ക് കത്തയക്കുകയും ചെയ്തു.

കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നത്. അതിനിടെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഇമെയില്‍ പുറത്തുവരുന്നത്. ഇതിനെ പുറമെ നിരവധി പരാതികളാണ് കമ്പനിക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളിൽ പോലും കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ലെന്നെന്നും പിതാവ് ആരോപിക്കുന്നുണ്ട്.

Leave a Reply