ആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട്; അജിത്കുമാർ ഇപ്പോളും സംശയത്തിന്റെ നിഴലിൽ  

തൃശൂർ പൂരം കലക്കലുമായി ബന്ധപെട്ടിട്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്ന സാഹചര്യത്തിൽ എ ഡി ജി പി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി ജനയുഗം പത്രം, ആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട് എന്ന…

തൃശൂർ പൂരം കലക്കലുമായി ബന്ധപെട്ടിട്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്ന സാഹചര്യത്തിൽ എ ഡി ജി പി അജിത് കുമാറിനെതിരെ ആരോപണങ്ങളുമായി ജനയുഗം പത്രം, ആശയകുഴപ്പങ്ങൾക്ക് വഴിവെച്ച അന്വേഷണ റിപ്പോർട്ട് എന്ന തലക്കെട്ടോടെ കൂടിയുള്ള മുഖപ്രസംഗത്തിലാണ് ഇങ്ങനൊരു ആരോപണം. എ ഡി ജി പി ഇപ്പോളും  സംശയത്തിന്റെ നിഴലിലാണ് എന്നാണ് മുഖപ്രസംഗത്തിൽ സി പി ഐ ആരോപിക്കുന്നത്.

പൂരം അലങ്കോലപ്പെടുത്തുന്നതിൽ എഡിജിപി എംആർ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ഇപ്പോളും  ശക്തമാണ്. ആ സംശയത്തിന് ആക്കം കൂട്ടുന്ന  പല വസ്തുതകളും പൊതുമണ്ഡലത്തിൽ ലഭ്യവുമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന, സുരക്ഷാ ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. കമ്മിഷണർക്കു മേലെയുള്ള എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂരദിവസങ്ങളിൽ ഉണ്ടായിരുന്നു.

ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ അജിത്കുമാർ നിർണായക പങ്ക് വഹിച്ചിരുന്നതായാണ് മനസിലാകുന്നത്. മാത്രമല്ല, എഡിജിപി സ്ട്രൈക് ഫോഴ്സ് എന്ന ഹാൻഡ് ബാൻഡ് ധരിച്ച ഒരുസംഘം പൊലീസുകാർ പൂരപ്പറമ്പിൽ സന്നിഹിതരായിരുന്നു.പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി ഉണ്ടയിരുന്നിട്ടും ഗുരുതരമായ സംഭവ വികാസങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്.

ഈ പശ്ചാത്തലമാണ് പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്മിഷണറിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വാഭാവികത സംശയകരമാക്കുന്നത്. അന്വേഷണഘട്ടത്തിൽ എഡിജിപി, മൊഴി നല്‍കാനെത്തിയവരോട്, കമ്മിഷണറോ ഡിഐജിയോ ഐജിയോ തീരുമാനിക്കേണ്ട വിഷയമായതുകൊണ്ടാണ് താൻ ഇടപെടാതിരുന്നതെന്നും ജില്ലാ കളക്ടർക്കും ഇടപെടാമായിരുന്നല്ലോ എന്ന് പറയുന്നുണ്ട്.ഇങ്ങനെയാണ് ജന യുഗത്തിന്റെ മുഖപ്രസംഗം

Leave a Reply