നടൻ സിദ്ദിഖിനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ, സംഘങ്ങളായി തിരഞ്ഞു പോലീസ് പരിശോധന നടത്തുകയാണ്. സംഘം പുറത്തും അന്വേഷണം നടത്തും. നടന്റെ സിനിമയിലെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം രാത്രി പോലീസ് കൊച്ചിനഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തിയിരുന്നു. ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ച ഒരു സംഭവമായിരുന്നു അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന നടൻ സിദ്ധിഖിന്റെ പേരിൽ ഉയർന്ന ലൈംഗികാരോപണം.
2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്. ഈ ഒരു ലൈംഗികാരോപണത്തിന്റെ തെളിവുകൾ നടിക്ക് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞതോടെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്.
സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ജാമ്യ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗിയുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും



