ബി ജെ പി യും തന്നെ തള്ളി; കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യങ്ങൾ വ്യക്തിപര0 , വിവാദങ്ങളിൽ നിന്നും തലയൂരി , കങ്കണ 

ബി ജെ പി യും കങ്കണയെ തള്ളിയതോടെ, കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യം വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് വിശദീകരണം നൽകി കങ്കണ, വിവാദമായ മൂന്ന്  കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാട് ആയിരുന്നു…

ബി ജെ പി യും കങ്കണയെ തള്ളിയതോടെ, കാർഷിക ബില്ലുകളിൽ താൻ പറഞ്ഞ കാര്യം വ്യക്തിപരം എന്ന് പറഞ്ഞുകൊണ്ട് വിശദീകരണം നൽകി കങ്കണ, വിവാദമായ മൂന്ന്  കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാട് ആയിരുന്നു കങ്കണ ഒറ്റപ്പെടാൻ കാരണം, ഈ ഒരു സംഭവത്തിൽ ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ കങ്കണയെ പരസ്യമായി തള്ളിപ്പറയുകയും ചെയ്യ്തു.

ഈ കാര്യങ്ങളിൽ അഭിപ്രായം പറയാൻ ചുമതല പെടുത്തിയ ആളല്ല കങ്കണ എന്നായിരുന്നു ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നത്, ഇതോടെ കങ്കണയെ ബി ജെ പി യും തള്ളി എന്ന രീതിയിലാണ് കാര്യങ്ങൾ. അതേസമയം  കങ്കണ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട തൻ്റെ പ്രസ്താവനകൾ തീർത്തും വ്യക്തിപരമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ടതല്ലെന്നും കങ്കണ കുറിച്ച്.

എന്നാൽ കങ്കണ തൻ്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തൻ്റെ നിലപാടെന്നും  അവർ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും, കർഷകർ രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്, കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകൾ മാത്രമാണ് എന്നായിരുന്നു , ഈ വാക്കുകളാണ് കങ്കണക്ക് വിവാദങ്ങളായി മാറിയത്.

Leave a Reply