ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി, കാബിനുള്ളിൽ മൃതുദേഹം ഉണ്ടെന്നു സ്ഥിതീകരിച്ചു. ഷിരൂരിലെ മണ്ണിടിച്ചിൽ കഴിഞ്ഞു ഇന്ന് 71 ദിവസം. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലായ് 16 നെ ആയിരുന്നു ഷിരൂരിലെ ഈ മണ്ണിടിച്ചിൽ, ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കോൺടാക്ട് പോയിന്‍റ് രണ്ടിൽനിന്നാണ് ലോറി കണ്ടെത്തിയത്,
മൂന്നാം ഘട്ട തിരച്ചിൽ പുരോഗമിക്കുന്നതിനിടയിലാണ് ഇപ്പോൾ അർജുന്റെ ലോറി കണ്ടെത്തിയിരിക്കുന്നത്. നേരത്തേ നടത്തിയ തിരച്ചിലിൽ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായിരുന്നില്ല.ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയിലാണ് അര്‍ജുന്‍റെ ലോറികണ്ടെത്താനായത്.
ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തുവാണ് കണ്ടെത്തിയത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.



