എന്തിനാണ് എ ഡി ജി പി ആർ എസ്  ആസ് നേതാക്കളെ കണ്ടത്? 20  ദിവസത്തിനു ശേഷം അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു 

വിമർശനങ്ങൾക്കൊടുവിൽ ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ അതും 20  ദിവസങ്ങൾക്ക് ശേഷം, ആർ.എസ്.എസിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന ദത്താത്രേയ ഹൊസബാളെ, ആർ.എസ്.എസ് നേതാവായ രാം മാധവ് എന്നിവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്തിന്…

വിമർശനങ്ങൾക്കൊടുവിൽ ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ അതും 20  ദിവസങ്ങൾക്ക് ശേഷം, ആർ.എസ്.എസിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കുന്ന ദത്താത്രേയ ഹൊസബാളെ, ആർ.എസ്.എസ് നേതാവായ രാം മാധവ് എന്നിവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്തിന് കണ്ടെന്നുള്ള ചോദ്യമാണ് ഉയരുന്നത്.

എഡിജിപിക്കെതിരേ   ​ഗുരുതര ആരോപണം വന്ന് 20 ദിവസത്തിനുശേഷമാണ് സർക്കാർ അന്വേഷണത്തിലേക്ക് കടക്കുന്നത് എന്നതാണ് ശ്രദ്ധേയം, എ.ഡി.ജി.പിക്കേതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ​ഗുരുതര ആരോപണങ്ങളിൽ നടത്തുന്ന അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ് ഡി.ജി.പി. ഇതിനുപിന്നാലെയാണ് അജിത്കുമാറിന് എതിരെ പുതിയ അന്വേഷണത്തിന് കളമൊരുങ്ങുന്നത്, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Leave a Reply