മുകേഷ് രാജി വെക്കേണ്ടതില്ല; ലൈംഗികപീഡനപരാതിയിൽ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷൻ അധ്യക്ഷ, പി സതീദേവി 

ലൈംഗികാരോപണം നേരിടുന്ന നടനും, എം എൽ എ യുമായ മുകേഷിന് പിന്തുണച്ചുകൊണ്ട് വനിതകമ്മീഷൻ അധ്യക്ഷ പി  സതീദേവി, മുകേഷ് നിലവിൽ രാജി വെക്കേണ്ട കാര്യമില്ല. കേസിൽ പ്രതി ചേർക്കപ്പെട്ടത്കൊണ്ട് എം എൽ എ സ്ഥാനം…

ലൈംഗികാരോപണം നേരിടുന്ന നടനും, എം എൽ എ യുമായ മുകേഷിന് പിന്തുണച്ചുകൊണ്ട് വനിതകമ്മീഷൻ അധ്യക്ഷ പി  സതീദേവി, മുകേഷ് നിലവിൽ രാജി വെക്കേണ്ട കാര്യമില്ല. കേസിൽ പ്രതി ചേർക്കപ്പെട്ടത്കൊണ്ട് എം എൽ എ സ്ഥാനം രാജി വെക്കേണ്ട കാര്യമില്ല എന്നതും സതീ ദേവി പറയുന്നു. സംസ്ഥാനത്ത് ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും സതീദേവി അറിയിച്ചു.

ടെലിഫോണിലൂടെയാണ് ദേശീയ വനിതാ കമ്മീഷന്‍ ബന്ധപ്പെട്ടതെന്നും എന്നാല്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ദേശീയ വനിതാ കമ്മീഷന്‍ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ലെന്നും സതീദേവി പറഞ്ഞു,

അതേസമയം നടൻ സിദ്ധിഖിനെ കുറിച്ചും വനിതാകമ്മീഷൻ അധ്യക്ഷൻ പറയുന്നുണ്ട്. ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് സതീദേവി പറയുന്നത്.

Leave a Reply