അച്ഛൻ പറയുന്നതിലൊന്നും സത്യമില്ല; തന്നേയും, അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ട് , നടൻ ബാലയെ കുറിച്ച് മകൾ അവന്തിക 

തന്റെ മകൾ പാപ്പുവിനെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ  ബാല നിരന്തരം മാധ്യമങ്ങളിലൂടെ ഉന്നയിക്കാറുണ്ട്  . ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നൽകുന്ന അഭിമുഖങ്ങളും ആരോപണവും കാരണം…

തന്റെ മകൾ പാപ്പുവിനെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ  ബാല നിരന്തരം മാധ്യമങ്ങളിലൂടെ ഉന്നയിക്കാറുണ്ട്  . ഇപ്പോഴിതാ അച്ഛൻ നിരന്തരമായി അമ്മയ്ക്കെതിരെ നൽകുന്ന അഭിമുഖങ്ങളും ആരോപണവും കാരണം താൻ വിഷമിക്കുകയാണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ഇരുവരുടെയും മകൾ അവന്തിക എന്ന പാപ്പു. അച്ഛൻ പറയുന്നതിലൊന്നും സത്യമില്ലെന്നും തന്നേയും അമ്മയേയും അച്ഛൻ ശാരീരികമായും മാനസീകമായും ഉപദ്രവിച്ചിട്ടുണ്ടെന്നും ആ മുഖം കാണാൻ പോലും താൽപര്യപ്പെടുന്നില്ലെന്നും അവന്തികയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ച  പുതിയ വീഡിയോയിൽ പറയുന്നു.

യഥാർത്ഥത്തിൽ തനിക്ക് ഇതിനെ പറ്റി സംസാരിക്കാൻ പോലും താൽപര്യമില്ല എന്നും അവന്തിക പറയുന്നു. തനിക്ക് ഇത് വളരെ സെൻസിറ്റീവായ ടോപ്പിക്കാണ് . അമ്മയും എന്റെ കുടുംബം മുഴുവനും സങ്കടപ്പെടുന്നത് കണ്ട് തനിക്ക് മടുത്തുവെന്നും, സ്കൂളിൽ പോയാലും വെറുതെ യുട്യൂബ് നോക്കിയാലുമെല്ലാം തന്നെ പറ്റി വെറുതെ ഇതിങ്ങനെ വന്നുകൊണ്ടിരിക്കുമെന്നും  അമ്മയേയും എന്നേയും പറ്റി തെറ്റായ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് എന്നും അവന്തിക പറയുന്നുണ്ട്

ആ കേട്ടത് ശരിയാണോ, ഇവർ പറഞ്ഞത് ശരിയാണോ എന്നിങ്ങനെയൊക്കെ  ചിലപ്പോൾ സ്കൂളിൽ പോകുമ്പോൾ തന്റെ ഫ്രണ്ട്സ് തന്നെ എന്നോട് ചോദിക്കാറുണ്ട് എന്നും എനിക്ക് അതിന് പലപ്പോഴും ഉത്തരം പറയാൻ പറ്റുന്നില്ലയെന്നും  എല്ലാവരുടെയും വിചാരം ഞാനും എന്റെ അമ്മയും ബാഡാണ് എന്നാണ് എന്നും പക്ഷെ സത്യം അതൊന്നുമല്ലയെന്നും അവന്തിക പറയുന്നു.

തന്റെ അച്ഛനെ സ്നേഹിക്കാൻ എനിക്ക് ഒരു കാരണം പോലുമില്ല. കാരണം എന്നേയും അമ്മയേയും അമ്മാമ്മയേയും ആന്റിയേയും മെന്റലിയും ഫിസിക്കലിയും അച്ഛൻ ടോർച്ചർ ചെയ്തിട്ടുണ്ട് എന്നും ഞാൻ കുഞ്ഞായിരുന്നപ്പോൾ‌ മദ്യപിച്ച് അച്ഛൻ വീട്ടിൽ വരികയും എന്റെ അമ്മയെ തല്ലുകയും ചെയ്യുമെന്നും  തനിക്ക് അത് കാണുമ്പോൾ തന്നെ ഭയങ്കര വിഷമമാകുമെന്നും ഒരു കാരണവുമില്ലാതെയാണ് അമ്മയെഉപദ്രവിച്ചിരുന്നത്.    കുഞ്ഞായിരുന്നതിനാൽ എനിക്കൊന്നും ചെയ്യാനും പറ്റിയിരുന്നില്ലയെന്നും അവന്തിക പറയുന്നു.

Leave a Reply