ഡി എൻ എ ഫലം അരമണിക്കൂറിനകം; എല്ലാ സജ്ജീകരണങ്ങളും  തയ്യാർ, കർണ്ണാടക പോലീസിന്റെ സുരക്ഷയോടെയാണ് കേരളത്തിലേക്ക് യാത്ര 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി എൻ  എ പരിശോധന ഫലം അരമണിക്കൂറിനകം പുറത്തുവരും. 99 % വും അർജുന്റെ ആകാനാണ് സാധ്യത, എന്നാൽ ഇനിയും ഫലം നെഗറ്റീവ്…

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കുള്ളിൽ നിന്നും ലഭിച്ച മൃതദേഹത്തിന്റെ ഡി എൻ  എ പരിശോധന ഫലം അരമണിക്കൂറിനകം പുറത്തുവരും. 99 % വും അർജുന്റെ ആകാനാണ് സാധ്യത, എന്നാൽ ഇനിയും ഫലം നെഗറ്റീവ് ആണ് കാണിക്കുന്നതെങ്കിൽ ഒരു  അഡ്വാൻസ്ഡ് ടെസ്റ്റ്‌ കൂടി നടത്തും, അതിന്റെ ഫലം വൈകുനേരം അഞ്ചരമണിക്ക് ലഭിക്കുകയുള്ളൂ. ഇനിയും ഡി എൻ എ ഫലം വന്നു കഴിഞ്ഞു ഏകദേശം രണ്ടു മണിക്കൂർ വേണം മറ്റു നടപടികൾ എടുക്കാൻ,

അതിനുശേഷമായിരിക്കും കേളത്തിലേക്കുള്ള യാത്ര, കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്‌  പി  എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.

മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എകെഎം അഷ്‌റഫ്‌ എംഎൽഎ  പറഞ്ഞു. അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിളാണ് ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയത്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

Leave a Reply