മുഖ്യ മന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെ ജനങ്ങളുടെ അഭിപ്രായം അറിയാൻ ചോദ്യാവലിയുമായി പി വി അൻവർ 

സി പി എമ്മിനെതിരെയും, മുഖ്യ മന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെ ജനങ്ങളുടെ അഭിപ്രായ൦ അറിയാൻ ഗൂഗിൾ  ഫോമുമായി പി വി അൻവർ. ഫേസ്ബുക്കിൽ പങ്കുവെച്ച ഗൂഗിൾ ഫോമിലെ ചോദ്യാവലിയിൽ എട്ടു…

സി പി എമ്മിനെതിരെയും, മുഖ്യ മന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമർശനം നടത്തിയതിനു പിന്നാലെ ജനങ്ങളുടെ അഭിപ്രായ൦ അറിയാൻ ഗൂഗിൾ  ഫോമുമായി പി വി അൻവർ. ഫേസ്ബുക്കിൽ പങ്കുവെച്ച ഗൂഗിൾ ഫോമിലെ ചോദ്യാവലിയിൽ എട്ടു ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ഉന്നയിച്ച ആരോപണങ്ങൾ ചർച്ച ചെയ്‌യേണ്ടത് ജനങ്ങളോട് ആണ് , അതൊക്കെ ചോദ്യചിഹ്നമായി അവിടെ തന്നെ ഉണ്ട് പി വി അൻവർ പറയുന്നു.

അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ആണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ഇക്കാര്യങ്ങളിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നുവെന്നും അൻവർ പറയുന്നു. കഴിഞ്ഞ കുറെ ദിവിസമായി താൻ പൊതുസമൂഹത്തിന്റെ മുന്നിൽ  പോലീസിനെതിരെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

കേരള പൊലീസിലെ ചെറിയ ഒരു വിഭാഗം വർഗീയ ശക്തികൾക്ക് അടിമപ്പെട്ട് പ്രവർത്തിക്കുന്നുണ്ടോ? സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർക്ക് നിർഭയത്തോടെ പ്രവർത്തിക്കാൻ അഭ്യന്തര വകുപ്പ് പിന്തുണ നൽകുന്നുണ്ടോ? പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നിട്ടുണ്ടോ? കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതരായ നേതാക്കൾ തമ്മിൽ അവിഹിതമായ ബന്ധം നിലനിർത്തുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply