ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം നടൻ കൊല്ലം തുളസി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിമാർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കൊല്ലം തുളസി പറയുന്നത്. നടന്മാർക്കെതിരെ വന്ന നടിമാർ എന്തുകൊണ്ട് സംഭവം നടക്കുമ്പോൾ തന്നെ പ്രതികരിക്കുന്നില്ലായെന്നും എട്ടും പത്തും വർഷങ്ങൾ കഴിഞ്ഞിട്ട് എന്തുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും കൊല്ലം തുളസി ചോദിക്കുന്നു.
എന്നാൽ ഒരു നടിയും തനിക്കെതിരെ ആരോപണവുമായി വരില്ലെന്നാണ് കൊല്ലം തുളസി തറപ്പിച്ച് പറയുന്നത്. കൂടാതെ കിടപ്പറയിലേക്ക് പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും പശുവിനേയോ എരുമയേയോ വിളിക്കാൻ പറ്റില്ലല്ലോ. നായകന്മാരോടുള്ള ഇഷ്ടവും ഭ്രമവുമാണ്. സ്ത്രീകൾ അങ്ങോട്ട് ചെല്ലുന്നത് ,ആരോപണം ഉന്നയിച്ച നടിമാരുടെ വീട്ടിലേക്കോ മുറിയിലേക്കോ ഈ നടന്മാർ ചെന്നിട്ടില്ല.
സിദ്ദിഖിന്റെ മുറിയിൽ ചെന്നതിന് വരെയെ രേഖകളുള്ളു മറ്റൊന്നിനും തെളിവില്ലെയെന്നും അതിനാൽ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്നത് തെറ്റല്ലേ, താൻ പുരുഷന് വേണ്ടി വാദിക്കുകയല്ലെന്നും തെളിവില്ലാത്ത വസ്തുതകൾ കൊണ്ട് മറ്റൊരു കുടുംബം കലക്കുകയല്ലേയെന്നും ആത്മാഭിമാനമുള്ള സ്ത്രീ ഇങ്ങനെയൊന്നും കൊണ്ടുവരില്ലയെന്നും ഞാൻ ഒന്നും ന്യായീകരിക്കുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ് എന്നും കൊല്ലം തുളസി പറയുന്നു.



