എം എൽ എ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ എന്തുകൊണ്ട് പരിശോധിക്കുന്നില്ല ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാരുടെ ഫോൺ ചോർത്തി എന്നതിൽ പോലും ഒരു അന്വേഷണം ഉണ്ടാകുന്നില്ല. ശരിക്കും മന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളം കെ സുരേന്ദ്രൻ പറയുന്നു. മന്തിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പേരിലെ ആരോപണങ്ങളും അന്വേഷിക്കുന്നില്ല.
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയിട്ടല്ല, പകരം ജനങ്ങളുടെ മനസ് കീഴടക്കിയിട്ടാണ്. പൂരം കലക്കിയതിൽ ബി ജെ പി ക്ക് നേട്ടമുണ്ടെങ്കിൽ രാജീവ് ചന്ദ്ര ശേഖർ ജയിക്കില്ലേ.
എൽ ഡി എഫിന്റെ ബി ടീമായി കഴിഞ്ഞ എട്ടുവർഷമായി യു ഡി എഫ് പ്രവർത്തിക്കുന്നു കെ സുരേന്ദ്രൻ പറഞ്ഞു കൂടാതെ അതോടൊപ്പം മന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



