ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ; കടത്തു തൊണ്ടവേദന കാരണം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ധാക്കി; പി വി അൻവർ 

കടുത്ത തൊണ്ടവേദന കാരണം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ധാക്കി പി വി അൻവർ എം എൽ എ, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്‌. തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് അൻവർ ഈ…

കടുത്ത തൊണ്ടവേദന കാരണം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ധാക്കി പി വി അൻവർ എം എൽ എ, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്‌. തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് അൻവർ ഈ കാര്യം വെളിപ്പെടുത്തിയത്, ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് എംഎൽഎ ക്ഷമാപണം നടത്തുകയും  ചെയ്യ്തു, ഇന്ന് അരീക്കോടും ,നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ മാറ്റിയതെന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അൻവർ പറഞ്ഞു.

വരും ദിവസങ്ങളിലെ യോ​ഗത്തേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാമെന്നും  അൻവർ വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അൻവർ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രം​ഗത്ത് എത്തിയത്.

 

Leave a Reply