ഹിറ്റ്ലറിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദി ബെഞ്ചമിൻ നെതന്യാഹുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹ്ബൂബ മുഫ്‌തി, നിരപരാധികളെ കൊല്ലാൻ ഇന്ത്യ ആയുധം നൽകി നെതന്യാഹുവിന് പിന്തുണക്കുന്നു, ഇത് മോദി സർക്കാരിന്റെ വലിയ ഒരു തെറ്റന്നും മുഫ്‌തി പറയുന്നു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനെയും ലബനനെയും ‘ഗ്യാസ് ചേംബറു’കളാക്കി മാറ്റുകയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ കാലം മുതല്‍ രാജ്യം പലസ്തീനികള്‍ക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയുംമുഫ്‌തി വിമര്‍ശിച്ചു. കഠ്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്കൊപ്പം നിന്നവരാണ് ബിജെപിക്കാര്‍.
ഹസ്സൻ നസ്‌റുല്ലക്കും, പലസ്തീനികള്‍ക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബിജെപി കാണുന്നില്ലേ. കഴിഞ്ഞ ദിവസം നസ്‌റുല്ലയുടെ വധത്തില്‍ ദുഃഖം പ്രകടിപ്പിച്ചു മെഹബൂബ മുഫ്തി ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചിരുന്നു.



