ഗാസ ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ  ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ കൊന്നുവെന്ന് ഇസ്രായേൽ, എന്നാൽ പ്രതികരണമില്ലാതെ ഹമാസ് 

ഗാസ ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ  ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ കൊന്നുവെന്ന് ഇസ്രായേൽ, എന്നാൽ ഇതിൽ  പ്രതികരണമില്ലാതെ ഹമാസ് ,വടക്കൻ ഗാസയിലെ ഒരു ഭൂഗർഭ കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹ, സമേഹ്…

ഗാസ ഗവൺമെന്റ് തലവൻ റൗഹി മുഷ്താഹ  ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ കൊന്നുവെന്ന് ഇസ്രായേൽ, എന്നാൽ ഇതിൽ  പ്രതികരണമില്ലാതെ ഹമാസ് ,വടക്കൻ ഗാസയിലെ ഒരു ഭൂഗർഭ കോമ്പൗണ്ടിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹ, സമേഹ് അൽ-സിറാജ്, സമേഹ് ഔദേ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.

ഏകദേശം മൂന്ന് മാസങ്ങൾക്ക് മുമ്പ് വടക്കൻ ഗാസയിൽ കോട്ടയാൽ ചുറ്റപ്പെട്ട ഒരു ഭൂഗർഭ കോമ്പൗണ്ടിൽ ഇവർ ഒളിച്ചിരിക്കുമ്പോൾ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയായിരുവെന്നാണ് ഇസ്രായേൽ വ്യോമസേന അറിയിച്ചിരിക്കുന്നത്. ഈ ഭൂഗർഭ കോമ്പൗണ്ട് ഹമാസിന്റെ കൺട്രോൾ സെന്ററായിരുന്നുവെന്നും മുതിർന്ന നേതാക്കൾക്ക് നീണ്ട സമയം ഒളിവിൽ കഴിയാനായി ഈ സ്ഥലം ഉപയോഗിച്ചിരുന്നുവെന്നും ഇസ്രായേൽ അറിയിച്ചു.

 

Leave a Reply