തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കും; മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ, ലോറി ഉടമ മനാഫ് 

സൈബർ അക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് തുടർന്ന്  പ്രതികരണവുമായി എത്തി ലോറി ഉടമ മനാഫ്. താൻ ഒരിക്കലും മത സ്പ്റദ്ദ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളു മനാഫ് പറയുന്നു.…

സൈബർ അക്രമണത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതിന് തുടർന്ന്  പ്രതികരണവുമായി എത്തി ലോറി ഉടമ മനാഫ്. താൻ ഒരിക്കലും മത സ്പ്റദ്ദ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല മതങ്ങളെ കൂട്ടിയോജിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളു മനാഫ് പറയുന്നു. തന്നെ ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തിനൊപ്പ൦ നില്കുംഎന്നും മനാഫ് പറയുന്നു. തന്റെ യു ട്യൂബ് ചാനൽ എല്ലാവർക്കും പരിശോധിക്കാം.

ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചു എന്നാണ് കരുതിയത് , എന്നാൽ ഇപ്പോൾ വളരെയധികം സങ്കടമുണ്ട്, താൻ നല്ല മാനസിക സംഘര്ഷത്തിലാണ് ഇപ്പോൾ. സൈബർ അക്രമണത്തിനെതിരെ അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം മനാഫിന്റെ പേരും കൂടി ചേർത്താണ് കേസ് നൽകിയത്.

കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു.

 

Leave a Reply