എ ഡി ജി പി അജിത്കുമാറിനെതിരായ ഡി ജി പി യുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും 

എ ഡി ജി പി അജിത്കുമാറിനെതിരായ ഡി ജി പി യുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും . എ ഡി ജെ പി ക്ക് എതിരായ പരാതികളിൽ ഡി ജി പി യുടെ…

എ ഡി ജി പി അജിത്കുമാറിനെതിരായ ഡി ജി പി യുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് നൽകും . എ ഡി ജെ പി ക്ക് എതിരായ പരാതികളിൽ ഡി ജി പി യുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിനെ ഏൽപ്പിക്കുമെന്ന് മുൻപ് പറഞ്ഞിരുന്നെങ്കിലും റിപ്പോർട്ട് പിന്നീട് വൈകുമെന്നും അറിയിച്ചിരുന്നു.

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന നൽകിയത്.

എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും കഴഞ്ഞ ദിവസം നടന്ന  സി പി എം സംസ്ഥാന കമ്മറ്റിയിലും പറഞ്ഞത്. എന്നാൽ ഇന്ന് ഡി ജി പി  അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുകയാണ്.

 

Leave a Reply