അമേരിക്കക്കും ,ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി, അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസെന്നും വിമർശനം 

അമേരിക്കക്കും ,ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി, അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം പരിമിതം , ശത്രുവിന്റെ ലക്‌ഷ്യം മുസ്‌ലിം…

അമേരിക്കക്കും ,ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി, അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം പരിമിതം , ശത്രുവിന്റെ ലക്‌ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടു മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചു നിൽക്കാനും അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചുവർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച്ച ദിനത്തിലെ നമസ്കാരത്തിലാണ് ആയത്തുള്ള അലി ഖമെനയി  ഈ വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മധ്യേഷ്യയിലാകെ സംഘർഷം ഉടലെടുത്തിരുന്നു.

ഈ സംഭവത്തിന് ഒരു വർഷം തികയാൻ മൂന്ന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇറാൻ്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഭാഗമായത്. ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

 

Leave a Reply