മുൻ ഡി ജി പി ശ്രീലേഖ ഇനിയും ബിജെപി അംഗം, പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചത് കെ സുരേന്ദ്രനിൽ നിന്നും, തന്നെ ബി ജെ പി എന്ന പാർട്ടിയിലേക്ക് നയിക്കാൻ കാരണം നരേന്ദ്രമോദി പ്രഭാവമെന്ന് ശ്രീലേഖ. ഈശ്വര വിലാസത്തിലുള്ളതന്റെ വീട്ടില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങിയത്.
മൂന്നാഴ്‌ച്ചത്തെ ആലോചനക്ക് ശേഷമാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നുതാൻ. സർവീസിൽ നിന്നും വിരമിച്ചതിന് ശേഷം പല കാര്യങ്ങളും മാറി നിന്ന് കാണാന്‍ തുടങ്ങി. അതിനു ശേഷമുള്ള അറിവിന്റെയും, അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍ ഇതാണ് ഏറ്റവും നല്ല വഴി എന്ന് തോന്നി എന്നും ശ്രീലേഖ പറയുന്നു.
ഈ നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.കൂടാതെ ഇപ്പോൾ ഹരിയാനയിലും ,ജമ്മു കശ്മീരിലും ബിജെപി ഉജ്വല വിജയം സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ പാര്‍ട്ടിയിലേക്ക് എത്തുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



