വയനാട്ടിൽ വീണ്ടും  തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചു; മന്ത്രി കെ രാജൻ 

വയനാട്ടിൽ വീണ്ടും  തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിപ്പ് നൽകിയെന്ന്  മന്ത്രി കെ രാജൻ . ഇനിയും 122 പേരെയാണ് കണ്ടെത്താനുള്ളത്. ഇനിയും ഒരു തെരച്ചിലിന് ഒരുക്കുമാണെന്ന് സർക്കാർ അറിയിച്ചുവെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ…

വയനാട്ടിൽ വീണ്ടും  തെരച്ചിലിന് സന്നദ്ധമാണെന്ന് സർക്കാർ അറിയിപ്പ് നൽകിയെന്ന്  മന്ത്രി കെ രാജൻ . ഇനിയും 122 പേരെയാണ് കണ്ടെത്താനുള്ളത്. ഇനിയും ഒരു തെരച്ചിലിന് ഒരുക്കുമാണെന്ന് സർക്കാർ അറിയിച്ചുവെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. തീയതി പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ സമീപനം വളരെയേറെ നിരാശ തരുന്നു എന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടില്ല.  1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റിൽ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നിനും ഫലം ഉണ്ടായിട്ടില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും . കേരളത്തിന്റെ ആവശ്യവും, പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു കണ്ടിരുന്നത്.

 

Leave a Reply