തിരുവനന്തപുരത്ത് അപ്പാർട്ട്മെന്റിൽ കയറി സിവിൽ സർവീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യ്തതായി പരാതി. പെൺകുട്ടിയുടെ കാമുകന്റെ സുഹൃത്തിന്റെ പേരിലാണ് പരാതി. യുവതി താമസിക്കുന്ന മുറിയിലെത്തിയാണ് സുഹൃത്ത് പെൺകുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസം മുൻപാണ് ഈ സംഭവം.
തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിങ്ങിന് വേണ്ടി ഏറെ നാളായി സ്വകാര്യ അപ്പാർട്ട്മെന്റിൽ താമസിക്കുകയായിരുന്നു യുവതി. എന്നാൽ രണ്ടു ദിവസം മുമ്പ് യുവതിയുടെ കാമുകന്റെ സുഹൃത്തായ പ്രതി ദീപു എന്ന കൂപ്പർ ദീപു അപ്പാർട്ട്മെന്റിലെത്തി. കാമുകനെ കുറിച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ദീപു മുറിയിലെത്തിയത്. അതിന് പിന്നാലെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു ബലാത്സംഗത്തി എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയില്‍ കൂപ്പര്‍ ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.



