ശബരി മലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിൽ മന്ത്രി വി എൻ വാസവനേയും ,സർക്കാരിനെയും വിമർശിച്ചു സി പി ഐ മുഖപത്രം 

ശബരി മലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിൽ മന്ത്രി വി എൻ വാസവനേയും ,സർക്കാരിനെയും വിമർശിച്ചു സി പി ഐ മുഖപത്രം ജനയുഗം. ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നും , ഈ വിഷയത്തിൽ ഒരിക്കൽ…

ശബരി മലയിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതിൽ മന്ത്രി വി എൻ വാസവനേയും ,സർക്കാരിനെയും വിമർശിച്ചു സി പി ഐ മുഖപത്രം ജനയുഗം. ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നും , ഈ വിഷയത്തിൽ ഒരിക്കൽ കൈ പൊള്ളിയിട്ടും പഠിച്ചില്ല എന്നുള്ള  വിമർശനമാണ്  ജനയുഗത്തിലെ ലേഖനത്തിൽ കാണിക്കുന്നത്.

ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുത്. സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്ന് ജനയു​ഗത്തിൽ മുന്നറിയിപ്പ് നൽകുന്നു, എന്നാൽ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ തീരുമാനത്തിൽ ആണ് ജനയുഗത്തിലെ ഈ വിമർശനവും എത്തുന്നത്. കൂടാതെ ഈ ലേഖനത്തിൽ ദേവസ്വം മന്ത്രി വാസവനെ ശബരിമല വിഷയം എങ്കിലും ഒരു ഓർമ്മ വേണ്ടേ എന്നാണ് എഴുതിയിരിക്കുന്നത്., എന്നാൽ ശബരിമലയിലെ ഈ വിഷയത്തിന്റെ പേരിൽ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.

സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കിയാൽ രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന ഇടതുമുന്നണിയിലെ വിലയിരുത്തൽ. ഇതിന്റെ ഒരു പ്രതിഫലമാണ് ജനയു​ഗത്തിലെ ഇങ്ങനൊരു ലേഖനവും.

അതേസമയം കഴിഞ്ഞ ദിവസം സി പി ഐ എം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്നും, ഈ വിഷയത്തിൽ ബിജെപി രാഷ്ട്രീയ മുതലെടുക്കാനുള്ള അവസരം ഒരുക്കരുതെന്നും പറഞിരുന്നു.

Leave a Reply