ശബരിമല സ്പോട്ട് ബുക്കിംഗിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും; ഈ വിഷയത്തിൽ ദേവസ്വം പ്രസിഡന്റ് മന്ത്രിയുമായി ചർച്ച നടത്തും 

ശബരിമല സ്പോട്ട് ബുക്കിംഗിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്പോട്ട് ബുക്കിംഗിനെ കുറിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത, ഈ വിഷയം സബ്മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ശബരിമല വിഷയത്തിൽ…

ശബരിമല സ്പോട്ട് ബുക്കിംഗിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചേക്കും. ഇന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്പോട്ട് ബുക്കിംഗിനെ കുറിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത, ഈ വിഷയം സബ്മിഷനായി ഉന്നയിക്കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി മുഖ്യ മന്ത്രി പിണറായിവിജയനുമായി ചർച്ച ചെയ്‌യും.  ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കുന്നതിൽ ഹിന്ദു സംഘടനകൾ സമരം ആരംഭിച്ചിട്ടും ദേവസ്വം ബോർഡ് ഇതുവരെയും ഒരു വ്യക്തമായ തീരുമാനം എടുത്തില്ല.

കൂടാതെ എല്ലാം ദുശ്ശാഠ്യങ്ങളും കളഞ്ഞിട്ട് സ്പോട്ട് ബുക്കിംഗ് ആരംഭിക്കാൻ സി പി എം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ മന്ത്രിക്കും, ദേവസ്വം ബോർഡ് പ്രസിഡന്റിനും കത്ത് അയക്കുകയും ചെയ്യ്തു.

ഈ ഒരു സാഹചര്യത്തിൽ ദേവസ്വം ബോർഡ്  പുനപരിശോധന നടത്തണമെന്നും വ്യക്തമാകുന്നുണ്ട്, ഇപ്പോൾ ഈ കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാനാണ് ബോർഡിൻ്റെ നീക്കം.

 

Leave a Reply