ശബരി മലയിലെ മേൽശാന്തി തെരെഞ്ഞെടുപ്പിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാറിനെയും, മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയേയും തെരെഞ്ഞെടുത്തു, കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരി, അദ്ദേഹം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. കോഴിക്കോട് തിരുമംഗലത്ത് ഇല്ലം സ്വേദേശിയാണ് ടി വാസുദേവൻ നമ്പൂതിരി.
തുലാമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയാണ് നറുക്കെടുപ്പ് നടന്നത്, മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നതും.



